#batteryexploded | സ്‌കൂളിൽ വിതരണം ചെയ്ത സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടമായി

#batteryexploded | സ്‌കൂളിൽ വിതരണം ചെയ്ത സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടമായി
Dec 29, 2024 05:16 PM | By VIPIN P V

( www.truevisionnews.com ) ഗുജറാത്തിലെ സ്‌കൂളിൽ വിതരണം ചെയ്ത റോബോട്ടിക്‌സ് കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് എട്ട് വയസുകാരന് ഗുരുതര പരിക്കുകൾ.

സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ വിരേന്ദ്രയ്ക്കാണ് അപകടത്തിൽ കണ്ണ് നഷ്ടമായത്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

ഒരു കണ്ണ് പൂർണമായും നഷ്ടമാകുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്തു.

കണ്ണിന് ഗുരുതരമായി പരുക്കേൽക്കുകയും ദേഹമാസകലം പൊള്ളലേൽക്കുകയും ചെയ്ത കുട്ടിയെ ലുനാവാഡയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്നീട് അഹ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ചികിത്സയിലിരിക്ക ശനിയാഴ്ചയാണു വലതുകണ്ണിന്റെ കാഴ്ചശക്തി നഷ്ടമായത്. കഴിഞ്ഞ വ്യാഴാഴ്ച വിരുപുർ താലൂക്കിലെ സ്വകാര്യ സ്‌കൂളിലായിരുന്നു സംഭവം.

സ്‌കൂളിലെനിന്ന് വിതരണം ചെയ്ത സ്റ്റഡി കിറ്റുമായി കളിക്കുമ്പോഴായിരുന്നു അപകടം. പരീക്ഷണ കിറ്റിലുണ്ടായിരുന്ന ലിഥിയം ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു.

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂർ മാധ്യമങ്ങളോട് പറഞ്ഞു.

അനുവാദമില്ലാതെയാണ് കിറ്റുകൾ വിതരണം ചെയ്തതെങ്കിൽ സ്‌കൂളിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

#second #class #student #lost #eye #battery #study #kit #exploded #school

Next TV

Related Stories
#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

Jan 4, 2025 09:20 AM

#weather | ഡൽഹിയിൽ അതിശൈത്യം തുടരുന്നു; 240 വിമാനങ്ങൾ വൈകി, ആറ് എണ്ണം റദ്ദാക്കി

ഡൽഹിയിൽ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. അയൽ സംസ്ഥാനങ്ങളിലും കനത്ത മൂടൽമഞ്ഞ്...

Read More >>
#accident |  കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

Jan 3, 2025 07:20 PM

#accident | കളിക്കുന്നതിനിടെ സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം

സ്വകാര്യ സ്കൂളിലെ എൽകെജി വിദ്യാർഥിയായ ലിയ സംഭവസ്ഥലത്ത് തന്നെ...

Read More >>
#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

Jan 3, 2025 04:44 PM

#autodriver | മദ്യപിച്ച് ഫിറ്റായി ഓട്ടോ ഡ്രൈവര്‍, നിര്‍ത്താന്‍ പറഞ്ഞിട്ടും നിര്‍ത്തിയില്ല; ഓട്ടോയില്‍ നിന്ന് ചാടിരക്ഷപ്പെട്ട് സ്ത്രീ

അടിയന്തര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ നമ്മ യാത്രിയുടെ കസ്റ്റമര്‍ കെയര്‍ പോലുമില്ലെന്ന് യുവതിയുടെ ഭര്‍ത്താവ്...

Read More >>
#heartattack | പ്രസവത്തിനിടെ ഹൃദയാഘാതം;  യുവതിയും നവജാത ശിശുവും മരിച്ചു

Jan 3, 2025 04:18 PM

#heartattack | പ്രസവത്തിനിടെ ഹൃദയാഘാതം; യുവതിയും നവജാത ശിശുവും മരിച്ചു

കഴിഞ്ഞ ദിവസം ശാരീരിക ആസ്വാസ്ഥ്യത്തെതുടർന്ന് പൂർണ ​ഗർഭിണിയിയാ യുവതിയെ നാട്ടുകാർ ചേർന്ന് പ്രദേശത്തെ പ്രാദേശിക ആശുപത്രിയിൽ...

Read More >>
#kushboosunda | അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ

Jan 3, 2025 02:20 PM

#kushboosunda | അണ്ണാ സർവകലാശാലയിലെ പീഡനത്തിൽ പ്രതിഷേധം: ഖുശ്‌ബു അറസ്റ്റിൽ

പ്രതിഷേധ റാലി നടത്താൻ പൊലീസ് അനുമതി നിഷേധിച്ചിരുന്നു. നിരോധനാജ്ഞ ലംഘിച്ച് ഖുശ്ബുവിൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതിഷേധം നടത്തിയതോടെയാണ് പൊലീസ്...

Read More >>
Top Stories